തായ്പേയ് : തായ്വാന് സമീപം വീണ്ടും ചൈനയുടെ സൈനിക നീക്കം. ഞായറാഴ്ച രാവിലെ 6 മണി വരെ തായ്വാന് ചുറ്റും എട്ട് ചൈനീസ് വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും മറ്റൊരു ഔദ്യോഗിക കപ്പലും കണ്ടെത്തിയതായി തായ്വാനിലെ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അവയിൽ 6 വിമാനങ്ങൾ മീഡിയൻ ലൈൻ കടന്ന് തായ്വാനിലെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തായ്വാൻ അറിയിച്ചു. കഴിഞ്ഞ ദിവസം തായ്വാൻ അതിർത്തിയ്ക്ക് സമീപം ഒരു ചൈനീസ് വിമാനവും 6 കപ്പലുകളും കണ്ടെത്തിയിരുന്നു. സമീപ കാലത്ത് തായ്വാനെ ലക്ഷ്യമിട്ട് ചൈന നടത്തുന്ന നീക്കങ്ങൾക്ക് വേഗം കൂടിയിട്ടുണ്ട്.
