കൊട്ടാരക്കര : മറക്കുന്നതിലൂടെയും ക്ഷമിക്കുന്നതിലൂടെയും രൂപാന്തരപ്പെട്ടു അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണമെന്ന് മാർത്തോമ്മാസഭാ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലിത്താ. കൊട്ടാരക്കര മാർത്തോമ്മാ കൺവൻഷനിൽ ആറാം ദിനം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാർത്തോമാ മെത്രാപ്പോലീത്ത.
റവ. കെ. ഇ. ഗീവർഗ്ഗീസ് പ്രഭാഷണം നടത്തി.
ദൈവം അനുരഞ്ജനത്തിൻ്റെ പാതയിലൂടെ നഷ്ടപ്പെട്ട ബന്ധങ്ങളെ തിരിച്ചു പിടിക്കാൻ നിയോഗിക്കപ്പെട്ട സമൂഹമാണ് സഭ. ബൈബിലെ ജോസഫ് അനുരഞ്ജനത്തിൻ്റെ നല്ലഅൾ രൂപമാണ്. ഈ ലോകത്തിൽ നാം അനുരഞ്ജനത്തിൻ്റെ സ്ഥാനാപതികളായിമാറി സമൂഹത്തിന് നന്മ ചെയ്യണമെന്ന് റവ. കെ. ഇ.ഗീവർഗ്ഗീസ് ഉത്ബോദിപ്പിച്ചു. സീനിയർ വികാരി ജനറൽ റവ.മാത്യു ജോൺ, സുവിശേഷക പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ , റവ.തോമസ് ഡാനിയേൽ, റവ.ഷിബു ശാമുവേൽ, എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ നടക്കുന്ന ബൈബിൾ ക്ലാസിനു റവ.മാത്യു വർഗ്ഗീസ് നേതൃത്വം നൽകും. പത്തു മണിക്കു നടക്കുന്ന സേവിക സംഘത്തിന്റെ പ്രത്യേക യോഗത്തിലും, രാത്രി യോഗത്തിലും റവ.എ.ടി. സ്കറിയ പ്രസംഗിക്കും.
