വാഷിംഗ്‌ടൺ : അമേരിക്കയ്ക്ക് അഗ്‌നിപര്‍വ്വത സ്‌ഫോടന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഈ വര്‍ഷം യു.എസ് വെസ്റ്റ് കോസ്റ്റില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഒറിഗോണ്‍ തീരത്ത് നിന്ന് ഏകദേശം 300 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു അണ്ടര്‍വാട്ടര്‍ അഗ്‌നിപര്‍വ്വതമായ ആക്‌സിയല്‍ സീമൗണ്ട് 2025 ല്‍ ഒരു പൊട്ടിത്തെറി ആസന്നമാണെന്ന് സൂചിപ്പിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഒറിഗണ്‍ സര്‍വകലാശാലയിലെ ജിയോളജി അസോസിയേറ്റ് പ്രൊഫസര്‍ വില്യം ചാഡ്വിക്ക് എബിസി ന്യൂസിനോട് വ്യക്തമാക്കി. ഈ കാലഘട്ടത്തിനിടെ ഇത് മൂന്ന് തവണ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും ചാഡ്വിക്ക് പറഞ്ഞു.
