Ultimate magazine theme for WordPress.

ജീവിതത്തിന്റെ ഏകാന്തതകളിൽ വെളിപ്പെടുന്ന ദൈവസാനിധ്യം വിശ്വാസസമൂഹം തിരിച്ചറിയുക; ഡോ എബി പീറ്റർ

കരിയംപ്ലാവ് : ജീവിതത്തിന്റെ ഏകാന്തതകളിൽ വെളിപ്പെടുന്ന ദൈവസാനിധ്യം, ജീവിതത്തിന്റെ ചരിത്രത്തെ മാറ്റുവാൻ കഴിവുള്ള ദൈവസാനിധ്യം നാം തിരിച്ചറിയണം. ക്രൈസ്തവ ആത്മീയത കോർപ്പറേറ്റ് വർഷിപ്പ് അല്ല എന്നും മാർക്കൊസിന്റെ മാളികമുറിയിൽ ഇറങ്ങിയ അതേ ദൈവസാനിധ്യം പത്മോസിന്റെ ഏകാന്തതയിലും ഇറങ്ങുമെന്ന് പാസ്റ്റർ എബി പീറ്റർ പ്രസ്താവിച്ചു. കാരിയംപ്ലാവ് കൺവൻഷന്റെ നാലാം ദിനം ദൈവവചനം സംസാരിക്കുകയിരുന്നു അദ്ദേഹം. പാസ്റ്റർ പി ജി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാബു വര്ഗീസ്, പാസ്റ്റർ എബി പീറ്റർ എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു.
സെലിസ്റ്റ്യൽ റിധം ബാൻഡ് സംഗീത ശുശ്രൂഷ നിർവഹിച്ചു. മൂന്നാം ദിനം പാസ്റ്റർ എം എസ് വിൽസൺ അധ്യക്ഷത വഹിച്ചു. പ്രഭാതപ്രാർത്ഥനക്ക് പാസ്റ്റർ വി ജെ സാംക്കുട്ടി നേതൃത്വം നൽകി, WME ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ഇ എം തോമസ് ബൈബിൾ ക്ലാസ്സ്‌ നയിച്ചു.

Sharjah city AG