Ultimate magazine theme for WordPress.

ചൈനയുമായി ഒരുമിച്ച് തങ്ങൾ പല പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ : ചൈനയുമായി ഒരുമിച്ച് തങ്ങൾ പല പ്രശ്നങ്ങളും പരിഹരിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.

ക്രിയാത്മകമായ സംഭാഷണമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു. ‘ചൈനയ്ക്കും അമേരിക്കയ്ക്കും ഈ കോള്‍ വളരെ നല്ല ഒന്നായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പല പ്രശ്നങ്ങളും പരിഹരിക്കുമെന്നും ഉടനടി അത് ആരംഭിക്കാമെന്നും എന്റെ പ്രതീക്ഷയാണ്. വ്യാപാരം, ഫെന്റനൈല്‍, ടിക് ടോക്ക് എന്നിവയും മറ്റ് പല വിഷയങ്ങളും സന്തുലിതമാക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു’ ട്രംപ് പറഞ്ഞു.

Sharjah city AG

Comments are closed.