Ultimate magazine theme for WordPress.

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പഴുതടച്ച സുരക്ഷ

വാഷിംഗ്‌ടൺ : ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പഴുതടച്ച സുരക്ഷ. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സിയിൽ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

യുഎസ് സീക്രട്ട് സർവീസും മറ്റ് നിയമനിർവ്വഹണ ഏജൻസികളും ചേർന്ന് വാഷിംഗ്‌ടൺ ഡിസിയിൽ 48 കിലോമീറ്റർ നീളത്തിൽ വേലി കെട്ടിയുയർത്തി. രാജ്യതലസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ഈ വേലിക്ക് ഏഴടി ഉയരമാണുള്ളത്. ക്യാപിറ്റോൾ ഹിൽ മുതൽ വൈറ്റ് ഹൗസ് വരെ രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള എല്ലാ തെരുവുകളും ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. ആക്രമണങ്ങൾ തടയാനായി കോൺക്രീറ്റ് ബാരിക്കേഡുകളും പടുകൂറ്റൻ വാഹനങ്ങളും ഉപയോഗിച്ചാണ് തെരുവുകൾ അടച്ചുപൂട്ടിയത്.

Sharjah city AG