റിയാദ്: ഗൂഗിൾ പേ സേവനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടു സൗദി സെൻട്രൽ ബാങ്കായ സാമയും ഗൂഗിളും കരാറിൽ കരാറിൽ ഒപ്പുവെച്ചു. ഈ വർഷംതന്നെ സൗദി അറേബ്യയുടെ ദേശീയ പേയ്മെന്റ് സംവിധാനമായ ‘മദ’ വഴിയാണ് ഗൂഗിൾ പേ സേവനം ലഭിക്കുന്നത്.
ഗൂഗിൾ പേ വഴി ഉപയോക്താക്കൾക്ക് സ്റ്റോറുകൾ, ആപ്പുകൾ, ഓൺലൈൻ വഴി വ്യാപകമായും സുരക്ഷിതമായും ഇടപാടുകൾ നടത്തുവാൻ സാധിക്കും. ഗൂഗിൾ വാലറ്റ് ആപ്ലിക്കേഷൻ വഴി മദ കാർഡുകളും മറ്റ് ഡിജിറ്റൽ ക്രെഡിറ്റ് കാർഡുകളും ആട് ചെയ്യുവാനാകും. സൗദി വിഷൻ 2030-ന് അനുസൃതമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള സൗദി അറേബ്യയുടെ സാമയുടെയും ശ്രമങ്ങളുടെ ഭാഗമായാണ് സേവനം ലഭ്യമാകുന്നത്.
വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാമ്പത്തിക സാങ്കേതിക മേഖലയിലെ മുൻനിര രാജ്യങ്ങളിലൊന്നായി സൗദി അറേബ്യമാറുന്നതിനുമുള്ള ഭാഗമാണ് ഗൂഗിൾ പേ നടപ്പാക്കുന്നത്
