പള്ളിക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് എറണാകുളം റീജിയൻ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 9 വരെ കിഴക്കമ്പലം കലാ ഓഡിറ്റോറിയത്തിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.00 വരെ പൊതുയോഗങ്ങളും ഞായർ രാവിലെ 9.00 മുതൽ 12.30 വരെ സംയുക്ത സഭായോഗവും ഉണ്ടായിരിക്കും.
പാസ്റ്റർമാരായ ഫിന്നി ജേക്കബ്, ഡോ. ജേക്കബ് മാത്യു, തോമസ് ബേബി, സാമുവേൽ എഡിസൻ എന്നിവർ പ്രസംഗിക്കും. കൺവൻഷനോടു ചേർന്ന് സി.ഇ.എം, സൺഡേ സ്കൂൾ സംയുക്ത സമ്മേളനം പള്ളിക്കര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലും വനിതാ സമ്മേളനം കലാ ഓഡിറ്റോറിയത്തിലും നടക്കും. ശാരോൻ മെലഡീസ് ഗാന ശുശ്രൂഷ നിർവഹിക്കും. റീജിയൻ പ്രസിഡന്റ് പാ. തോമസ് ബേബിയുടെ നേതൃത്വത്തിൽ പാസ്റ്റർരായ റോയി എം ചാക്കോ, കെ പി മാത്യു, ബ്രദർ ഷോബി തോമസ് തുടങ്ങിയവർ കൺവീനേഴ്സായി പ്രവർത്തിക്കുന്നു. 9 ഞായറാഴ്ച്ച സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9447981167, 9446745226, 9846052832
