പത്തനംതിട്ട : ദി ഇന്ത്യ ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ വാഴമുട്ടം ഈസ്റ്റ് ഐ എഫ് ജി സി ചർച്ചിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും നടക്കും.
പാ. എബ്രഹാം വെൺചാൽ, പാ. തങ്കച്ചൻ പുല്ലാട്, പാ. എബി എബ്രഹാം, പാ. ലോഡിംഗ് പാപ്പച്ചൻ, സിസ്റ്റർ ഷീല ദാസ് എന്നിവർ പ്രസംഗിക്കും. പാ. ബിനോയി എം ജോഷ്വാ, പാ. സന്തോഷ് ഡി, പാ. റെജി വർഗീസ് എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
