സലാല : ദോഫാർ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം. ശലീം വിലായത്തിലും ഹല്ലാനിയത്ത് ദ്വീപുകളിലുമാണ് തിങ്കളാഴ്‌ച രാവിലെ 11:45 ന് ഭൂചലനം ഉണ്ടായത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് വിവരം റിപ്പോർട്ട് ചെയ്തത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സലാലയിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ വടക്കു- കിഴക്കായാണ്.
