തൃശ്ശൂർ: ന്യൂഇയർ ആശംസ പറയാത്തതിനെ തുടർന്ന് യുവാവിനെ കുത്തിവീഴ്ത്തി. തൃശ്ശൂർ മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. സുഹൈബിന്റെ ദേഹത്താകെ ഇരുപത്തിനാല് കുത്തേറ്റ പാടുകളാണ് ഉളളത്. യുവാവ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഷാഫി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതു. ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണെന്നും കാപ്പ ചുമത്തപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു
