മര്യാപുരം : ചർച്ച് ഓഫ് ഗോഡ് ഡെലിവറൻസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മര്യാപുരം മാർത്തോമ ചർച്ച് ജംഗ്ഷന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ സുവിശേഷ മഹായോഗങ്ങൾ നടക്കും.
പാ. തങ്കച്ചൻ ഉദ്ഘാടനം നിർവഹിക്കും. പാ. ശിമെയോൻ, പാ. ബിന്നി ജോൺ, പാ. കെ ബൈജു എന്നിവർ പ്രസംഗിക്കും. പാ. ജോയി മര്യാപുരം നേതൃത്വം നൽകും. സ്പിരിച്വൽ റിവർ സിംഗേഴ്സ് ഗാന ശുശ്രൂഷ നിർവഹിക്കും.
