ബാക്കു : അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിൽ തകർന്നുവീണത് റഷ്യ വെടിവെച്ചിട്ടാണെന്ന് അസർബൈജാൻ. വിമാനം തകർന്നു വീണ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ക്ഷമ ചോദിച്ചതിനു പിന്നാലെയാണ് അസർബൈജാൻ പ്രസിഡൻ്റിൻ്റെ പ്രതികരണം.
” വിമാനം റഷ്യ വെടിവച്ചിട്ടതാണെന്ന് പൂർണ വ്യക്തതയോടെ പറയാൻ കഴിയു അത് മനപ്പൂർവം ചെയ്തതാണെന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷേ അങ്ങനെ ചെയ്തു”- അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മാപ്പു പറയുന്നതിനു പകരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് റഷ്യ ശ്രമിച്ചത്. കുറ്റം സമ്മതിച്ച് സൗഹൃദരാജ്യമായ അസർബൈജാനിലെ ജനങ്ങളോട് സത്യാവസ്ഥ അറിയിക്കണമായിരുന്നു എന്നും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു.
