ചെന്നൈ : തമിഴ്‌നാട്ടിൽ മോക്ഷം പ്രാപിക്കുമെന്ന വിശ്വാസത്താൽ വിഷം കഴിച്ചു നാലുപേർ മരിച്ചു. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്.
3 പേർ കുടുംബാംഗങ്ങളാണ്. വെള്ളിയാഴ്ച്‌ച ഉച്ചയ്ക്ക് ലോഡ്‌ജിൽ മുറിയെടുത്ത ഇവരെ ഞായറാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോ ഇവരുടെ മൊബൈലിൽനിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാൽ തിരുവണ്ണാമലയിൽ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയിൽ പറയുന്നത്.
