കാബൂള്‍ : പാകിസ്ഥാന്റെ രണ്ട് ആർമി പോസ്റ്റുകള്‍ അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തു. ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെടുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്റെ വ്യോമസേന നടത്തിയ കനത്ത ആക്രമണങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം താലിബാന് സേന തിരിച്ചടിച്ചതായും നിരവധി പോയിന്റുകള്‍ ലക്ഷ്യം വച്ചതായും അഫ്ഗാനിസ്ഥാന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഫ്ഗാന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയതായി പേരെടുത്ത് വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ആക്രമണങ്ങള്‍ സാങ്കല്‍പ്പിക രേഖയ്ക്ക് അപ്പുറത്താണ് നടന്നതെന്ന് അവര്‍ പറഞ്ഞു.

Comments are closed.