Ultimate magazine theme for WordPress.

അസര്‍ബൈജാന്‍ വിമാന അപകടം: അനുശോചനം അറിയിച്ച് പുടിന്‍

മോസ്‌കോ : അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ക്ഷമാപണം നടത്തി. അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന സംഭവത്തിലാണ് ക്ഷമാപണം.

സംഭവത്തില്‍ വ്ളാഡിമര്‍ പുടിന്‍ ക്ഷമാപണം നടത്തിയതായി ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ സംഭവിച്ച ദാരുണമായ സംഭവത്തിന് മാപ്പ് പറയുകയും ഇരകളുടെ കുടുംബങ്ങളോട് ആഴത്തിലുള്ളതും ആത്മാര്‍ത്ഥവുമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്തു,’ ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Sharjah city AG

Comments are closed.