ധാക്ക : ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്സിലെ നോട്ടുൻ തോങ്ജിരി ത്രിപുര പാരയിൽ ക്രൈസ്തവരുടെ 17 വീടുകൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. 17 വീടുകൾ പൂർണമായും രണ്ട് വീടുകൾ ഭാഗികമായും കത്തി നശിച്ചു.
ഗ്രാമവാസികൾ പൊലീസിനോട് പരാതി പറഞ്ഞെങ്കിലും ഒരേസമുദായത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ദീർഘകാല തുടരുന്ന സംഘർഷത്തെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് സർക്കാർ വിശദീകരിച്ചു. ഗ്രാമത്തിലെ ഒരു പള്ളിയിൽ രാത്രി കുർബാനയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായതത്. നാല് പേരെ അറസ്റ്റ് ചെയ്തെന്ന് ബന്ദർബൻ ജില്ലാ അധികൃതർ പറഞ്ഞു. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
