കുമ്പനാട്: ഇന്ന് മുട്ടുമണ്ണിൽ കെ.എസ്. ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗവും (ലീഗൽ അഫയേഴ്സ്) മുട്ടുമൺ സഭാംഗവുമായ റാന്നി വെട്ടുമണ്ണിൽ ബ്രദർ വി.ജി. രാജുവും ഭാര്യ സിസ്റ്റർ റീനാ രാജുവും നിത്യതയിൽ പ്രവേശിച്ചു.
ഒപ്പമുണ്ടായിരുന്ന മകൾ പരിക്കുകളോടെയും കൊച്ചുമകൾ ഗുരുതരാവസ്ഥയിലും പുഷ്‌പഗിരി മെഡിക്കൽ കോളജ് ICU -ൽ അഡ്മിറ്റാണ്.
ബ്രദർ രാജുവും കുടുംബവും ഇന്ന് വൈകിട്ട് നടന്ന കോട്ടേജ് മീറ്റിംഗിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസും പുല്ലാട് നിന്ന് കുമ്പനാടിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മൂന്ന് കാറുകളെ ഓവർ ടേക്ക് ചെയ്ത് വരികയായിരുന്ന ബസ് മുട്ടുമൺ കനാലിന്റെ പാലത്തിന്റെ കൈവരിയിൽ തട്ടി നിയന്തണം വിടുകയായിരുന്നു. ബസ് ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള തർക്കത്തിനിടെയാണ് അപകടം.
