വത്തിക്കാൻ : അപരനെക്കുറിച്ച് നല്ലതു പറയുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് മാർപ്പാപ്പ. റോമൻ കൂരിയായിലെ അംഗങ്ങൾക്ക് ക്രിസ്മസ് ആശംസകളേകുന്നതിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങൾ മറ്റുള്ളവരെക്കുറിച്ച് മോശമായി ചിന്തിക്കാതെയും മോശമായി സംസാരിക്കാതെയും എളിമയുടെ പാതയിലൂടെ സഞ്ചരിക്കുന്നതിന് ആനുപാതികമായിട്ടാണെന്നും കർത്താവ് മനുഷ്യനായി വെളിപ്പെട്ട രഹസ്യത്തിൻ്റെ കാതലായ ഘടകമാണ് ഈ എളിമയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
