നെടുമ്പ്രം: നന്മയിലേക്കുള്ള പ്രയാണമാണ് സുവിശേഷമെന്നും ക്ഷമയും സഹനവുമാണ് യേശുക്രിസ്തു സമൂഹത്തിനു നൽകിയ പ്രാർത്ഥനയുടെ ഉള്ളടക്കമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്രൈസ്തവ ചിന്ത സാംസ്കാരിക സമിതിയുടെ വി.എം.മാത്യു പുരസ്കാരം പാസ്റ്റർ ഡോ.കെ.സി.ജോണിന് നൽകുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐപിസി തിരുവല്ല സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു. സുവിശേഷ പ്രഭാഷകനായും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അരനൂറ്റാണ്ട് പിന്നിട്ട പവർ വിഷൻ ചെയർമാൻ പാസ്റ്റർ ഡോ. കെ.സി.ജോണിനെ ആദരിച്ചു. പാസ്റ്റർമാരായ സാം ജോർജ്, ഒ.എം.രാജുക്കുട്ടി, രാജു പൂവക്കാല, വർഗീസ് മത്തായി, പി.ജി.മാത്യൂസ്, ജെ.ജോസഫ്, ക്രൈസ്തവ ചിന്ത ഡയറക്ടർ കെ.എൻ.റസൽ, ഡോ.ഓമന റസൽ, ജോജി ഐപ്പ് മാത്യൂസ്, ടി.ടി.ജേക്കബ്, വർഗീസ് മാമൻ, സുധി ഏബ്രഹാം, പീറ്റർ മാത്യു വല്ല്യത്ത്, സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ, സജി പോൾ, വി.ജി.തോമസ്കുട്ടി, ഫിന്നി മാത്യു, സുനിൽ മാത്യു, മാത്യു ഉമ്മൻ, അജു അലക്സ്, സി.പി.മോനായി എന്നിവർ പ്രസംഗിച്ചു.
