കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 102 -മത് ജനറൽ കൺവൻഷന് വേണ്ടി തയ്യാർ ചെയ്യുന്ന പന്തലിന്റെ കാൽനാട്ട് ശുശ്രൂഷ 2024 ഡിസംബർ 24 (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് ദൈവസഭ കൺവൻഷൻ സ്റ്റേഡിയത്തിൽ റവ. ജോമോൻ ജോസഫ് (അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്) നിർവഹിക്കും.
102 മത് ജനറൽ കൺവൻഷന് വിപുലമായ പന്തൽ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കൗൺസിൽ അംഗം പാസ്റ്റർ. കെ. എസ്. സിബിച്ചൻ ചെയർമാൻ, ക്രൂസേഡ് ഡയറക്ടർ പാസ്റ്റർ.ജെബു ജോൺസൺ വൈസ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ പന്തൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഈ ശുശ്രൂഷയിൽ എല്ലാ ഡിപ്പാർട്ടുമെന്റ് ഡയറക്ടേഴ്സ്, സെന്റർ പാസ്റ്റേഴ്സ് ലോക്കൽ പാസ്റ്റേഴ്സ്, വിശ്വസികൾ വിവിധ പത്ര മാധ്യമങ്ങൾ എന്നിവർ പങ്കെടുക്കും.
MEDIA Department
C.O.G Kerala Region
