കൊളംബോ : മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷ കുറയ്ക്കാന്‍ ഒരുങ്ങി ശ്രീലങ്ക. ഇതിലൂടെ പ്രതിവർഷം 120 കോടി ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. മുൻ പ്രസിഡന്റുകൾക്ക് സുരക്ഷ ഉറപ്പാക്കാനായി 2024 കാലയളവിൽ ശ്രീലങ്ക വൻ തുകയാണ് (1,448 മില്യൺ) ചെലവഴിച്ചത്.
മുൻ പ്രസിഡന്റുമാർക്ക് നൽകിവന്ന സുരക്ഷ ജനുവരി ഒന്നുമുതൽ പരിമിതപ്പെടുത്താൻ ചൊവ്വാഴ്‌ചയാണ് ശ്രീലങ്കൻ പാർലമെന്റ് തീരുമാനമെടുത്തത്. രാജ്യത്തെ മറ്റുപൗരന്മാരെ പോലതന്നെയാണ് ഭരണാധികാരികളെന്നും വിഐപി സംസ്‌കാരം അവസാനിപ്പാക്കാനാണ് തീരുമാനമെന്നും ആഭ്യന്തര സുരക്ഷാ മന്ത്രി ആനന്ദ വിജേപാല അറിയച്ചു. മുൻ പ്രസിഡൻ്റ് മഹിന്ദ രാജപാക്സയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് മാത്രം 710 മില്യണാണ് ചെലവായത്.
