ന്യൂയോര്‍ക്ക് : തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
എല്ലായിപ്പോഴും അവര്‍ തങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയാണ്. എന്നാല്‍ തങ്ങള്‍ തിരിച്ച് അങ്ങനെ ചെയ്യാറില്ലെന്ന് ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ചില യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയും ബ്രസീലും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതായി അദ്ദേഹം ആരോപിച്ചു.
