നോഹയുടെ പെട്ടകത്തിനു സമാനമായൊരു നിലവറ ഭൂമിയിൽ…
ഭൂമി നശിച്ചാലും, ജീവനു പിന്നെയും തിരിച്ചുവരവ് നടത്താന്‍ വേണ്ടി ശാസ്ത്രലോകം
നോര്‍വെ: ചന്ദ്രനില്‍ ഒരു നോഹയുടെ പെട്ടകം തന്നെ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഇതിനായി
ഭൂമിയിലെ ഓരോ ജീവജാലങ്ങളുടേയും 67 ലക്ഷത്തോളം വരുന്ന വിത്തുകളും മുട്ടകളും ഭ്രൂണങ്ങളും ചേര്‍ത്താണ് ശാസ്ത്രജ്ഞര്‍ പെട്ടകം നിര്‍മിക്കുന്നത്. ഇതിനു സമാനമായൊരു നിലവറ ഇപ്പോള്‍ തന്നെ ഭൂമിയിലുണ്ട്. നോര്‍വെയിലെ ഡൂംസ്‌ഡേ നിലവറയില്‍ ലോകത്തെ എല്ലാ ഭാഗത്തു നിന്നുള്ള അപൂര്‍വവും അല്ലാത്തതുമായ സസ്യങ്ങളുടെ വിത്തിനങ്ങളാണ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാലും ഭൂമിയിലെ സസ്യവിഭാഗങ്ങളുടെ വിത്തിനങ്ങള്‍ സുരക്ഷിതമായിരിക്കുകയെന്ന ലക്ഷ്യത്തില്‍ 2008-ലാണ് ഇത് ആരംഭിച്ചതെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചന്ദ്രനിലെ നിലവറയില്‍ ജീവജാലങ്ങളുടെ മൊത്തം വിത്തു ഭ്രൂണങ്ങളാകും സൂക്ഷിക്കുകയെന്നാണ് വിവരം.
ഭൂമിയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും ദുരന്തം സംഭവിച്ചാലും ജീവനു പിന്നെയും തിരിച്ചുവരവ് നടത്താന്‍ വേണ്ടിയാണ് ശാസ്ത്രലോകം ഈ ആശയം അവതരിപ്പിച്ചത്. ഗുരുതര പകര്‍ച്ചവ്യാധികള്‍, ബഹിരാകാശ ഗോളങ്ങളുമായുള്ള കൂട്ടിയിടി, ആണവയുദ്ധം, വരള്‍ച്ച തുടങ്ങി പല കാരണങ്ങള്‍ ഭൂമിയിലെ ജീവനു വെല്ലുവിളി ഉയര്‍ത്തിയേക്കും. ശീതീകരിച്ച 67 ലക്ഷത്തോളം വരുന്ന മുട്ടകളും ഭ്രൂണങ്ങളും വിത്തുകളുമെല്ലാം പലഘട്ടങ്ങളായി ചന്ദ്രനിലെത്തിക്കാനാണ് നിര്‍ദേശം. പൂര്‍ണമായും ഇവ ചന്ദ്രനിലെത്തിക്കണമെങ്കില്‍ ഏതാണ്ട് 250 തവണ ഭൂമിയില്‍ നിന്നും പേടകങ്ങള്‍ പോകേണ്ടി വരുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. ചന്ദ്രന്റെ ഉപരിതലത്തിനു അടിയിലായിട്ടായിരിക്കും ഇവ സൂക്ഷിക്കുക. ഇവ നശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ട ഊര്‍ജ്ജം സോളാര്‍ പാനലുകള്‍ വഴി ശേഖരിക്കാനാകുമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
