കോട്ടയം : വേൾഡ് ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 28 വരെ കുഴിവേലിപ്പടി ചാലുകണ്ടം നഗർ പരിപ്പ് വേൾഡ് ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചർച്ചിൽ സത്യസുവിശേഷം ബൈബിൾ കൺവൻഷൻ നടക്കും.
പാ. കെ കെ മർക്കോസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. അജി ആന്റണി, പാ. കുര്യൻ വർഗ്ഗീസ്, പാ. കെ എസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. വൈ പി സി എ കുറിച്ചി സിംഗേഴ്സ് ഗാന ശുശ്രൂഷ നയിക്കും.
