ഡമാസ്കസ് : സിറിയയിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് ഇനി ഒഴിവുകഴിവുകളില്ലെന്ന് സിറിയൻ വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി. സിറിയൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തിരിച്ചടിക്കുമെന്ന സൂചന നൽകിയത്.
ഐഡിഎഫ് ആക്രമണങ്ങൾ പരിധി കടന്നെന്നും അദ്ദേഹം പറഞ്ഞു. സിറിയയിൽ പ്രവേശിക്കുന്നതിനുള്ള ഇസ്രായേലിൻ്റെ ന്യായങ്ങൾ ഇനി നിലവിലില്ല. വർഷങ്ങളോളം നീണ്ട യുദ്ധത്തിനും സംഘർഷങ്ങൾക്കും ശേഷം തളർന്ന സിറിയൻ സാഹചര്യം പുതിയ സംഘർഷങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും ജുലാനി പറഞ്ഞു. കൂടുതൽ നാശമുണ്ടാക്കുന്ന സംഘർഷങ്ങളിലേക്ക് സിറിയയെ വലിച്ചിഴയ്ക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും സിറിയയുടെ പുനർനിർമാണമാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
