ഇറാൻ : ഹിസ്ബുള്ളയുടെ പുതിയ തലവനായി മുതിർന്ന നേതാവ് നയിം കാസിമിനെ തിരഞ്ഞെടുത്തു. ഹിസ്ബുള്ളയുടെ തത്വങ്ങളും ലക്ഷ്യങ്ങളും ഖാസിം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒരു പ്രസ്താവനയിൽ സംഘടന വ്യക്തമാക്കി.
ഹസൻ നസ്രല്ലയും അദ്ദേഹത്തിൻ്റെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന ഹാഷിം സെഫിദ്ദീനും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ സംഘടനയിൽ നേതാവില്ലാതെ ആയിരുന്നു. സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് നയീം ഖാസിം. ഹിസ്ബുള്ളയുടെ ഉപനേതാവായി ഇതുവരെ പ്രവർത്തിച്ചിരുന്നത് നയീം ഖാസിം ആയിരുന്നു. 30 വർഷത്തോളം ഹിസ്ബുള്ളയിൽ പ്രവർത്തിച്ച വ്യക്തിയാണ് നയിം ഖാസിം.