ബസ്തര്‍ : ഛത്തീസ്ഗഡിലെ ബസ്തറില്‍ പോലീസിന്റെ പ്രത്യേക മാവോയിസ്റ്റ് ഓപ്പറേഷൻ. ഓപ്പറേഷനില്‍ 19 മാവോയിസ്റ്റുകള്‍ അറസ്റ്റിലായി. ജഗര്‍ഗുണ്ട പൊലീസ് സ്റ്റേഷന്‍ ഏരിയയില്‍ നിന്ന് 14 പേരും ഭേജി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അഞ്ച് പേരുമാണ് പിടിയിലായത്.
മൂന്ന് ജെലാറ്റിന്‍ റോഡുകള്‍, 300 ഗ്രാം വെടിമരുന്ന്, കോര്‍ഡെക്‌സ് വയര്‍, ഡിറ്റോണേറ്റര്‍, ഇലക്ട്രിക് വയറുകള്‍, ബാറ്ററികള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്, സിആര്‍പിഎഫിന്റെ 219, 150 ബറ്റാലിയനുകളിലെ ഉദ്യോഗസ്ഥര്‍, കോബ്ര യൂണിറ്റിന്റെ 201-ാം ബറ്റാലിയന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത നക്‌സല്‍ വിരുദ്ധ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്.