ടെല്‍അവീവ് : ഇസ്രായേലിന് നേരെ ഇറാന്‍ ഇനിയും ഒരു മിസൈല്‍ ആക്രമണം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി. രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചടി ഇറാന് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും ഹെര്‍സി ഹലേവി വ്യക്തമാക്കി. ഇറാനിലേക്ക് തങ്ങള്‍ എപ്രകാരം എത്തിച്ചേര്‍ന്നുവെന്നത് നിങ്ങള്‍ ഒരിക്കല്‍ കൂടി മനസിലാക്കും. ഇതൊരിക്കലും അവസാനമല്ലെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഇപ്പോഴും ഏകദേശം പകുതിയിലായി നില്‍ക്കുകയാണെന്നും ഹെര്‍സി ഹലേവി വ്യക്തമാക്കി.