റഷ്യൻ അധിനിവേശം: ഉക്രെയ്നിലെ പകുതിയിലധികം ഇടവകകളും സഭയ്ക്കു നഷ്ടപ്പെട്ടെന്ന് ഗ്രീക്ക് കത്തോലിക്കാ ബിഷപ്പ്
ഉക്രെയ്ൻ : ഉക്രെയ്നിൽ റഷ്യൻ അധിനിവേശത്തെ തുടർന്ന് പ്രദേശങ്ങളിലെ പകുതിയിലധികം ഇടവകകളും സഭയ്ക്കു നഷ്ടപ്പെട്ടെന്ന് ഡൊനെറ്റ്സ്ക് എക്സാർക്കേറ്റിന്റെ പുതിയ ഗ്രീക്ക് കത്തോലിക്കാ ബിഷപ്പ് മാക്സിം റിയാബുഖ.
“നമ്മുടെ ഇടവകകളിൽ പകുതിയിലധികം നമുക്ക് ഇതിനകം നഷ്ടപ്പെട്ടു. റഷ്യൻ സൈന്യം മുന്നേറുന്നതോടെ, ഡസൻ കണക്കിനു പള്ളികൾ ഒഴിപ്പിക്കപ്പെട്ടു. യുദ്ധത്താൽ രൂപത വിഭജിക്കപ്പെട്ടു” അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നാൽ ഇവിടെയുള്ള പുരോഹിതന്മാർ വിശ്വാസികളോടു ചേർന്നുനിൽക്കുകയും വീടുവിട്ടുപോയ അഭയാർഥികളെ സന്ദർശിക്കുകയും ചെയ്യുന്നു. തൻ്റെ സഭയുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ വേദനയുണ്ട്. താൻ ഇപ്പോൾ വേദനയുടെയും അനീതിയുടെയും നിസ്സഹായതയുടെയും ഒരു കാലത്തെ ബിഷപ്പാണ്” ബിഷപ്പ് പറഞ്ഞു.