തിരുവല്ല : മിഷൻസ് ഇന്ത്യ നവജീവോദയം സെന്ററിന്റെ നേതൃത്വത്തിൽ സഭാവ്യത്യാസമില്ലാതെ വർഷത്തിൽ ഒരിക്കൽ നടത്തുന്ന കെസ്സിക് യോഗങ്ങളുടെ 60-ാമത് സമ്മേളനം നവംബർ 27 മുതൽ 30 വരെ തിരുവല്ല കെവിസിഎം നവജീവോദയം സെൻ്ററിൽ നടക്കും. റവ. തോമസ് മാത്യു ഉദ്‌ഘാടനം നിർവഹിക്കും.
റവ. ഐസക്ക് ജോൺസൺ, ബ്രദർ സെക്കറിയ തോമസ്, ബ്രദർ തമ്പാൻ ഡി. ജോർജ്, ബ്രദർ മനു റസ്സൽ, ബ്രദർ ബേസിൽ വർഗ്ഗീസ്, ബ്രദർ ചെറിയാൻ ജോർജ് എന്നിവർ പ്രസംഗിക്കും. ബ്രദർ ജോർജ് ചെറിയാൻ ബൈബിൾ ക്ലാസ്സുകൾ നയിക്കും. മിഷൻസ് ഇന്ത്യ മ്യൂസിക് ടീം ഗാന ശുശ്രൂഷ നയിക്കും.
