Ultimate magazine theme for WordPress.

ജയിച്ചാൽ അമേരിക്കയുടെ ചരിത്രത്തിലെ അസാധാരണ പ്രസിഡന്റായിരിക്കും കമല: മിഷേല്‍ ഒബാമ

മിഷിഗന്‍ : തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുടെ ചരിത്രത്തിലെ അസാധാരണ പ്രസിഡന്റായിരിക്കും കമലയെന്ന് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ശനിയാഴ്ച മിഷിഗനില്‍ നടന്ന കമലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിഷേല്‍.

രാജ്യത്തിന്റെ ഭാവി ട്രംപിന് കൈമാറരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രം നിരോധിക്കുമെന്നും സ്ത്രീവോട്ടര്‍മാരോട് മിഷേല്‍ പറഞ്ഞു. മത്സരം ഇത്ര കടുത്തതാകാന്‍ കാരണമെന്താണെന്ന് മിഷേല്‍ ചോദിച്ചു. കിറുക്കന്‍ സ്വഭാവം, പ്രകടമായ മാനസികത്തകരാറുകള്‍, ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ കുറ്റക്കാരന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള ട്രംപിന്റെ കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് എങ്ങനെയാണ് നിസ്സംഗത പുലര്‍ത്താനാകുന്നെതെന്നും മിഷേല്‍ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.