റോത്തക് : ഹരിയാനയിൽ പടക്കം പൊട്ടിത്തെറിച്ച് ട്രെയിന് തീപിടിച്ചു. അപകടത്തിൽ നാലിൽ അധികം പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
ട്രെയിൻ യാത്രക്കാരിൽ ആരോ കയ്യിൽ കരുതിയ പടക്കം പൊട്ടിയതിന് പിന്നാലെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചാണ് കംപാർട്ട്മെന്റിൽ തീ പടർന്നത്. വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റിൽ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. മറ്റ് കംപാർട്ട്മെന്റിലേക്ക് തീ പടരുന്നതിന് മുൻപ് തീ അണയ്ക്കാനായത് മൂലമാണ് വലിയ രീതിയിൽ അപകടം ഒഴിവാക്കാനായത്.
