കോഴിക്കോട് : നാൽപത്തിയഞ്ച് വയസിനു മുകളിൽ പ്രായമുള്ളവരുടെ സംസ്ഥാന സിംഗിൾസ് ബാറ്റ്മിന്റണിൽ പാസ്റ്റർ ചാർളി വർഗിസിന് ഗോൾഡ് മെഡൽ. ചർച്ച് ഓഫ് ഗോഡ് ഹരിപ്പാട് സഭയുടെ ശുശ്രൂഷകനാണ് ഇദ്ദേഹം.
കോഴിക്കോട് നടന്ന കേരള സിവിൽ ഡിഫൻസ് സേന അംഗങ്ങളുടെ സ്റ്റേറ്റ് തല സ്പോർട്സ് മീറ്റിലാണ് പാസ്റ്റർ ചാർലി മെഡലിന് അർഹനായത്. മത്സരത്തിൽ സ്ഥിരമായി ഗോൾഡ് മെഡൽ കരസ്ഥമാക്കിയിരുന്ന ഉമ്മർ റഫിക്കിനെയാണ് പാസ്റ്റർ ചാർലി ആദ്യ തവണ തന്നെ പരാജയപ്പെടുത്തിയത്. ഉമ്മർ : 14/ ചാർലി: 30
മത്സരത്തിൽ കോട്ടയം റീജണിൽ നിന്ന് മുമ്പ് ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും ലഭിച്ചിരുന്നു.