വെല്ലിങ്ടൻ : എയർപോർട്ടിൽ യാത്രപറച്ചിലുകൾക്ക് സമയപരിധി നിശ്ചയിച്ച് ന്യൂസീലൻഡിലെ വിമാനത്താവളം. ഡൺഡിൻ രാജ്യന്തര വിമാനത്താവളമാണ് യാത്രപറച്ചിലുകൾക്ക് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
ഡ്രോപ്പ്-ഓഫ് ഏരിയയിലെ ഗതാഗതക്കുരുക്ക് തടയാനാണ് ഈ തീരുമാനം. സൗത്ത് ഐലൻഡിലെ വിമാനത്താവളത്തിൻ്റെ ടെർമിനലിന് പുറത്ത് ‘പരമാവധി ആലിംഗന സമയം മൂന്ന് മിനിറ്റ്’ എന്ന ബോർഡ് വെച്ചിട്ടുണ്ട്. അധിക സമയം വേണമെന്നുള്ളവർക്ക് വിമാനത്തവാളത്തിൻ്റെ പാർക്കിങ് സ്ഥലം ഉപയോഗിക്കാം.
