പത്തനാപുരം : യുണൈറ്റഡ് പെന്തെക്കോസ്തൽ റിവൈവൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 3 ന് പത്തനാപുരം പിടവൂർ ബ്ലോക്ക്പടി ജംഗ്ഷന് സമീപം ഐപിസി പെനിയേൽ സഭാ ഹാളിൽ പ്രവർത്തന ഉദ്‌ഘാടനം നടക്കും.
പാ. കെ പി കുര്യൻ ഉദ്‌ഘാടനം നിർവഹിക്കും. പാ. മാത്യുക്കുട്ടി പത്തനാപുരം അധ്യക്ഷത വഹിക്കും. പാ. ബേബി വർഗീസ്, പാ. എബി എബ്രഹാം,
പാ പി.കെ ജോസ് എന്നിവർ പ്രസംഗിക്കും. പാ. വൈ തോമസ്, പാ. ഷിബു, പാ. തോമസ് കുട്ടി കെ.ജെ എന്നിവർ നേതൃത്വം നൽകും.
