കല്യാണി മുക്ക് : 2025 ജനുവരി 5 ഞായർ മുതൽ 12 ഞായർ വരെ കല്യാണി മുക്ക് ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ 28 മത് കല്യാണിമുക്ക് കൺവെൻഷൻ നടക്കും. പാ.ഡെന്നീസ് വർഗീസ് ഉദ്‌ഘാടനം നിർവഹിക്കും.
പാ. സജു ചാത്തന്നൂർ, പാ. എബി ഐരൂർ, പാ. പ്രിൻസ് തോമസ് റാന്നി, പാ. ഷിജു ആന്റണി അടിമാലി, പാ. ഫെയ്ത്ത് ബ്ലസൺ പള്ളിപ്പാട്, പാ. തോമസ് ഡാനിയേൽ തിരുവല്ല, പാ. ആൽബി തോമസ്, പാ. ജോ തോമസ് എന്നിവർ പ്രസംഗിക്കും. ബ്രദർ ലോഡ്‌സൺ ആന്റണി, ബ്രദർ റോബിൻ ജോസഫ്, സിസ്റ്റർ. അക്‌സ സന്തോഷ് എന്നിവർ ഗാന ശുശ്രുഷ നയിക്കും. വെള്ളി പകൽ മീറ്റിഗിൽ പാ. ലോഡിങ് പാപ്പച്ചൻ ശുശ്രൂഷിക്കും. ആത്മീയ ശുശ്രൂഷയ്ക്ക് പാ. ജോസ് പട്ടതാനത്ത് നേതൃത്വം നൽകും. ക്രിസ്ത്യൻ ലൈവ് ഗോഡ്‌സ് ലവ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും.
