പാമ്പാടി : റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ സഭയുടെയും വെണ്ണിക്കുളം ബിഎഎം മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 26 വരെ കുന്നേപ്പാലം റിവൈവൽ ചർച്ച് ഓഫ് ഇന്ത്യയിൽ ഉപവാസ പ്രാർത്ഥനയും സുവിശേഷയോഗവും നടക്കും.
പാ. പി. റ്റി. ചാക്കോ ഉദ്‌ഘാടനം നിർവഹിക്കും. പാ. വിനോജ്, പാ. ബാബുതോമസ് എന്നിവർ പ്രത്യേക ശുശ്രൂഷ നയിക്കും. പാ. ചെറിയാൻ, പാ. സുരേഷ് സി, പി. സന്തോഷ് കുഞ്ഞച്ചൻ, പാ. അനീഷ് ജോർജ്ജ്, പാ. ഫിലിപ്പ്ഏബ്രഹാം, പാ. സാം റ്റി ഡാനിയേൽ, പാ. ബിനോയ് മാമ്മൻ എന്നിവർ പ്രസംഗിക്കും. ബിഎഎം സിംഗേഴ്‌സ് വെണ്ണിക്കുളം ഗാന ശുശ്രുഷ നയിക്കും.
