കോട്ടയം : പ്രതിദിന വചന ധ്യാനമായ പ്രഭാത മന്ന ഓഡിയോ സന്ദേശം ശ്രോതാക്കളുടെ സ്നേഹസംഗമവും പ്രാർത്ഥനാ കൂട്ടായ്മയും ഒക്ടോബർ 18 വെള്ളിയാഴ്ച കറുകച്ചാലിൽ നടക്കും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 4 മണി വരെ നടക്കുന്ന കൂട്ടായ്മയിൽ പ്രാർത്ഥന, വചന സന്ദേശം, അനുഭവം സാക്ഷ്യം എന്നിവ ഉണ്ടായിരിക്കും.
പാസ്റ്റർമാരായ എഡ്വിൻ സണ്ണി, സാബു എം. ജോസഫ്, ജേക്കബ് ജോർജ്, പി.സി ജേക്കബ് എന്നിവർ പ്രാർത്ഥനാ സെഷനുകൾ നയിക്കും. പാസ്റ്റർമാരായ ജേക്കബ് ദാനിയേൽ (ഫുഡ്), ജോൺ ജോസഫ് (പ്രാർത്ഥന), പി.സി. തോമസ് (പബ്ലിക്കേഷൻ), ഷിബു ജോസഫ്, വർഗീസ് പി. ജോസഫ് എന്നിവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ താഴെ തന്നിരിക്കുന്ന നമ്പരിൽ ഉടൻ ബന്ധപ്പെടുക.
+919562247565
