ബെയ്റൂട്ട് : തെക്കൻ ലെബനനിലെ ടയറിലെ ആശ്രമം ഫ്രാൻസിസ്കന്‍ വൈദികർ അടച്ചിട്ടു. യുദ്ധങ്ങൾ കാരണം പ്രദേശവാസികൾ പലായനം ചെയ്ത പശ്ചാത്തലത്തിലാണ് ആശ്രമം അടച്ചുപൂട്ടിയത്.
തങ്ങളുടെ ആശ്രമത്തില്‍ നിന്നു ഏതാനും ഡസൻ മീറ്റർ അകലെയാണ് മിസൈൽ വീണതെന്ന് ഫ്രാൻസിസ്കൻ സന്യാസിയായ ഫാ. ടൗഫിക് ബൗ മെഹ്രി വെളിപ്പെടുത്തി. തങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഫാ. ടൗഫിക് പറഞ്ഞു. നമ്മൾ ഇവിടെ വന്നത് വീരന്മാരാകാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനാണ്. ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, എല്ലാവരും പലായനം ചെയ്തു, ഈ ഘട്ടത്തിൽ ഇവിടെ താമസിക്കുന്നതിൽ അർത്ഥമില്ലായെന്നും അതിനാലാണ് ആശ്രമം അടച്ചുപൂട്ടിയതെന്നും ഫാ. ടൗഫിക് വെളിപ്പെടുത്തി.
