ന്യൂഡൽഹി : ഇന്ത്യയിൽ ഇതുവരെ എംപോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച, എംപോക്സ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിൻ്റെ സാംപിളുകൾ ഒന്നും പോസിറ്റീവല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശത്തുനിന്നെത്തുവരെ കർശനമായി നിരീക്ഷിക്കുന്നുണ്ട്. സംശയിക്കപ്പെടുന്നവരുടെ സാംപിളുകൾ പരിശോധിക്കാൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ കീഴിൽ ലബോറട്ടറി ശൃംഖല സജ്ജമാക്കി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
