കാർത്തികപ്പള്ളി: സെയിന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന പ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്നേഹ സീനായ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവകയിലെ ഒരു കുടുംബത്തിനു നൽകുന്ന ഭവനദാനം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാർ പക്കോമിയോസ് നിർവഹിച്ചു.
കത്തീഡ്രൽ വികാരി ഫാ.ഡി വർഗീസ്, സഹ വികാരി ഫാ. ടോണി എം യോഹന്നാൻ, മുൻ വികാരി ഫാ.മാത്യു വി തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്ത: ജോർജ് തോമസ്
