തിരുവനന്തപുരം : കേരളത്തിൽ അടുത്ത ഏഴ് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി നിലവിൽ തീവ്ര ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.
ഈ ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
