Ultimate magazine theme for WordPress.

അറബിക്കടലിൽ അസ്ന ചുഴലിക്കൊടുങ്കാറ്റ്: 6 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

അഹമ്മദാബാദ് : അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കൊടുങ്കാറ്റ് വിവിധ സംസ്ഥാനങ്ങളിൽ നാശം വിതച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു.

ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ 3 ദിവസത്തെ പേമാരിയിലും വെള്ളപ്പൊക്കത്തിലും 26 പേർ മരിച്ചു. 18,000 പേരെ മാറ്റിപ്പാർപ്പിച്ചു. 1200 പേരെ രക്ഷപ്പെടുത്തി. കനത്ത മഴയിൽ വിശ്വാമിത്രി നദി കരകവിഞ്ഞതോടെ മുതലകൾ ജനവാസമേഖലയിലെത്തിയിരുന്നു.

Sharjah city AG