കൊച്ചി : നൊറോണയുടെ ‘മുടിയറകള്‍’ എന്ന പുതിയ നോവലിന്റെ കവര്‍ ചിത്രത്തിനെതിരെയാണ് ആലപ്പുഴ രൂപതയിലെ വൈദികന്‍ അലക്‌സ് കൊച്ചീക്കാരന്‍ വീട്ടില്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖമില്ലാതെ, യേശുവിന്റെ ഒരു കയ്യില്‍ 500 രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് കവര്‍ ചിത്രം. ക്രിസ്തുവിനെ പൊതുസമൂഹത്തില്‍ വളരെ നിന്ദ്യവും അപഹാസ്യവുമായി ചിത്രീകരിക്കുന്ന ഈ നോവലിന്റെ കവര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രാന്‍സിസ് നൊറോണയെന്തിനാണ് ക്രിസ്തീയതയേയും ക്രൈസ്തവ സഭാസംവിധാനങ്ങളെയും ഇത്രകണ്ട് ഇകഴ്ത്തിയും വക്രീകരിച്ചും നിന്ദിച്ചുമെഴുതുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മറ്റ് മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും സംവിധാനങ്ങളെയും അവഹേളിച്ചെഴുതാനാകുമോയെന്നും അത്തരം രചന എഴുതി നോക്കിയാല്‍ അറിയാം പുകിലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
