നിലമ്പൂർ: ക്രിസ്റ്റ്യൻ ലൈവിന്റെ നേതൃത്വത്തിൽ നടക്കുന്ന നിലമ്പൂർ തയ്യൽ പരിശിലന കേന്ദ്രത്തിന്റെ രണ്ടാമത്തെ ബാച്ച് പഠനം പൂർത്തിയാക്കി. ഇതോട് അനുബന്ധിച്ച് ഇന്ന് നടന്ന സമ്മേളനത്തിൽ പാസ്റ്റർ മോനച്ചൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു.
ഐപിസി മുൻ നിലമ്പൂർ സൌത്ത് സെൻ്റർ സെക്രട്ടറി പാസ്റ്റർ വിജി മനോജ് മുഖ്യ സന്ദേശം നൽകി. പഠനം വിജയകരമായി പൂർത്തിയാക്കിയ പത്ത് വിദ്യാർത്ഥികൾക്ക് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കബീർ മുണ്ടോടൻ സർട്ടിഫിക്കറ്റും മെമന്റോയും നൽകി.
ക്രിസ്റ്റ്യൻ ലൈവ് പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി ജോൺസൻ ആശംസ സന്ദേശത്തിൽ അറിയിച്ചു. അധ്യപിക രാജി ജോർജ് നന്ദി അറിയിച്ചു
