ധാക്ക : ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി മുഹമ്മദ് യൂനുസിനെ നിയമിക്കാൻ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
നേരത്തേ യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്തിന് ലഭിക്കയുള്ളുവെന്ന് മുഹമ്മദ് യൂനുസിൻ പറഞ്ഞു.

Comments are closed.