ന്യൂയോർക്ക് : ഓൺലൈൻ തിരയലിലും അനുബന്ധ പരസ്യങ്ങളിലും ആധിപത്യം നിലനിർത്താൻ ഗൂഗിൾ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് യുഎസ് കോടതി. 2020-ൽ, ഓൺലൈൻ തിരയലിൻ്റെ 90 ശതമാനവും നിയന്ത്രിച്ചതിന് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് ഗൂഗിളിനെതിരെ കേസെടുത്തിരുന്നു.
ഗൂഗിളിനും ഗൂഗിളിൻ്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിനും എന്ത് ശിക്ഷയാണ് വിധിക്കുന്നത് വ്യക്തമല്ല. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് ആല്‍ഫബെറ്റിന്റെ തീരുമാനം.
