ക്വിറ്റോ : തെക്കേ അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറില്‍ ദയാവധം നിയമവിധേയമാക്കാനും ഗർഭഛിദ്രം നടത്താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിൽ കത്തോലിക്ക സഭാനേതൃത്വം 40 ദിവസത്തെ പ്രാർത്ഥന ആരംഭിച്ചു.
40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജ്ഞത്തില്‍ പങ്കുചേരാൻ ഇക്വഡോറിലെ വിശ്വാസികളോട് ദൗൾ ബിഷപ്പ് മോൺ ക്രിസ്റ്റോബൽ കഡ്‌ലാവിക് ആഹ്വാനം ചെയ്തു. ഭരണഘടനാ കോടതി ദയാവധം ക്രിമിനൽ കുറ്റമല്ലാതാക്കിയിരിന്നു. നിലവിൽ ദേശീയ അസംബ്ലിയിൽ ഇത് നിയമവിധേയമാക്കാനുള്ള പദ്ധതിയുണ്ട്. കോടതിയുടെ വിധിയെത്തുടർന്ന് ഓംബുഡ്സ്മാൻ ഓഫീസ് അതിനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്
