Ultimate magazine theme for WordPress.

ലോഹം കൊണ്ട് കൃത്രിമഹൃദയം നിർമിച്ച് ശാസ്ത്രലോകം

ഓസ്ട്രേലിയ : ഹൃദയത്തിനു പകരം ലോഹം കൊ.ണ്ട് നിർമിച്ച കൃത്രിമഹൃദയം സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ വിജയകരമായതായി ശാസ്ത്രലോകം. ഓസ്‌ട്രേലിയയിലെ ടെക്‌സാസ് ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലിനിക്കല്‍ സ്‌റ്റേജ് മെഡിക്കല്‍ ഡിവൈസ് കമ്പനിയായ ബിവാകോറിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച ബൈവെന്‍ട്രിക്കല്‍ റോട്ടറി ബ്ലഡ് പമ്പാണ് വെച്ചുപിടിപ്പിച്ചത്. ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹേര്‍ട്ട് (ടിഎഎച്ച്) എന്നാണ് ഈ കൃത്രിമ ഹൃദയത്തിന് നല്‍കിയ പേര്.

ടെക്‌സാസ് മെഡിക്കല്‍ സെന്ററിലെ സെന്റ്. ലൂക്‌സ് മെഡിക്കല്‍ സെന്ററിലാണ് ശസ്ത്രക്രിയ നടന്നത്. 650 ഗ്രാം ഭാരം വരുന്ന ടൈറ്റാനിയം പമ്പാണ് 57കാരനായ രോഗിയുടെ ശരീരത്തിനുള്ളില്‍ വെച്ചു പിടിപ്പിച്ചത്. എട്ടു ദിവസം മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. ഒരാഴ്ച നിരീക്ഷണത്തില്‍ വെച്ചു. രക്തയോട്ടം നിയന്ത്രിക്കാന്‍ ഒരു സ്പിന്നിങ് ഡിസ്‌കാണ് ശസ്ത്രക്രിയയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിന് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍, കൃത്യമായി രക്തം പമ്പ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഉണ്ടാക്കിയാല്‍ വിജയകരമാകും എന്നാണ് കൃത്രിമ ഹൃദയം നിര്‍മ്മിച്ച കമ്പനിയായ ബിവാകോറിന്റെ സ്ഥാപകനും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായ ഡാനിയല്‍ ടിംസ് അവകാശപ്പെട്ടത്. അവകാശവാദം ശരിയാണെന്ന് ശസ്ത്രക്രിയ വിജയമാക്കിയിതിലൂടെ അദ്ദേഹം തെളിയിച്ചു. ലോകത്തെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ഡോ. ബില്ലി കോഹനും ടിംസിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അദ്ദേഹമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ജൂലൈ 9-ന് നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. ശസ്ത്രക്രിയ വിജയമായതോടെ. പതിനഞ്ചോളം പേർ ഈ വര്‍ഷത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാന്‍ ആലോചനയുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രൊ. ക്രിസ് ഹയ്‌വാര്‍ഡ് വ്യക്തമാക്കി.

Sharjah city AG
Leave A Reply

Your email address will not be published.